കർണാടക: ബി.ജെ.പിക്ക്​ കനത്തവില നൽ​േകണ്ടിവരും ^ഉമ്മൻ ചാണ്ടി

കർണാടക: ബി.ജെ.പിക്ക് കനത്തവില നൽേകണ്ടിവരും -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ജനവിധി നിഷ്പ്രഭമാക്കിയ നടപടികളാണ് കർണാടകയിലേതെന്ന് ഉമ്മൻ ചാണ്ടി. ഒരു ഗവർണർ മതി എന്തുമാകാമെന്നതാണ് രീതി. ഇതിന് ബി.ജെ.പിക്കും മോദിക്കും കനത്തവില നൽകേണ്ടിവരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗോവ, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ ഗവർണർമാരെ കൊണ്ട് എടുപ്പിച്ച നിലപാടിന് വിരുദ്ധമാണ് ഇപ്പോഴെത്ത നടപടി. മറ്റിടങ്ങളിൽ വിശ്വാസവോട്ട് നേടാൻ ഏഴ് ദിവസം അനുവദിച്ചപ്പോൾ കർണാടകയിൽ 15 ദിവസം നൽകി -അദ്ദേഹം ചൂണ്ടിക്കാട്ടി. ചെങ്ങന്നൂരിൽ ഇൗ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചെയ്ത വികസനപ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് പറയണം. സ്ഥാനാർഥി നിർണയത്തോടെ യു.ഡി.എഫിൻറ വിജയം ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.