riyad 1റിയാദിൽ നിന്ന്​ ഉംറക്ക്​ പുറപ്പെട്ട കൊല്ലം സ്വദേശിയും മകനും അപകടത്തിൽ മരിച്ചു

റിയാദ്: റിയാദിൽ നിന്ന് ഉംറക്ക് പുറപ്പെട്ട കൊല്ലം സ്വദേശികളായ പിതാവും മകനും വാഹനാപകടത്തിൽ മരിച്ചു. കൊല്ലം വെളുന്നൂർ പഞ്ചായത്തിലെ റോഡ് വിളയിൽ താമസിക്കുന്ന സൈനുദ്ദീൻ (55) മകൻ നജി സൈനുദ്ദീൻ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. റിയാദിൽ ബൂഫിയ നടത്തുന്നയാളാണ് സൈനുദ്ദീൻ. കഴിഞ്ഞ 15ാം തിയതി സൈനുദ്ദീ​െൻറ ഭാര്യയും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തിയിരുന്നു. അവരെ കാണുക കൂടി സൈനുദ്ദീ​െൻറയും മക​െൻറയും യത്രോദ്ദേശ്യമായിരുന്നു എന്നാണ് വിവരം. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. photo soudi death sainudheen soudi death naji sainudheen
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.