പത്തനാപുരം: കുന്നിക്കോട് ടൗണിന് സമീപം വീട്ടുകാർ ഉറങ്ങിക്കിക്കുന്നതിനിടെ മോഷണം. ഷൗക്കത്ത് എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. തടിയിൽ പണിത ജനാല അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. ചികിത്സാ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഷൗക്കത്തിെൻറ മാതാവിെൻറ കഴുത്തിലണിഞ്ഞിരുന്ന രണ്ട് പവെൻറ മാലയും കവർന്നു. മാലയിൽ പിടിച്ചതോടെ ഉണർന്ന മാതാവ് നിലവിളിച്ച് ബഹളമുണ്ടാക്കി. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധന നടത്തി. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മിന്നലിൽ നാശനഷ്ടം അഞ്ചൽ: മിന്നലിൽ വീടുകൾക്ക് നാശനഷ്ടം. വീട്ടുപകരണങ്ങളും നശിച്ചു. അഗസ്ത്യക്കോട് തെക്കേടത്ത് തെക്കതിൽ വീട്ടിൽ ബാജിയുടെ വീട്ടിനാണ് കൂടുതൽ നാശമുണ്ടായത്. ചുറ്റുമതിലിന് വിള്ളൽ വീണു. വീടിെൻറ തറയോടും ഇളകിമാറി. വൈദ്യുതി മോട്ടർ, ഇലക്ട്രിക് മീറ്റർ, മെയിൻ സ്വിച്ച്, ഫാനുകൾ, സ്വിച്ച് ബോർഡ് തുടങ്ങിയവക്ക് കേടുപാടുണ്ടായി. പരിസരത്തെ ഏതാനും വീടുകൾക്കും ചെറിയതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.