കുടിവെള്ളമില്ല; നാട്ടുകാർ റോഡ്​ ഉപരോധിച്ചു

ചവറ: ദിവസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമില്ലാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. നീണ്ടകര പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേരാണ് ദളവാപുരം വേട്ടുതറ റോഡിൽ അമ്പിളിമുക്ക് ഭാഗത്ത് ബുധനാഴ്ച രാവിലെ റോഡ് ഉപരോധിച്ചത്. വെള്ളത്തിന് പൈപ്പ് ലൈനെ മാത്രം ആശ്രയിക്കുന്ന പ്രദേശത്ത് ശാസ്താംകോട്ടയിൽനിന്നുള്ള പമ്പിങ് നിർത്തിയതോടെ ഒമ്പത് ദിവസമായി കുടിവെള്ളം എത്തിയിരുന്നില്ല. പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ടാങ്കറുകളിൽ മറ്റ് പ്രദേശങ്ങളിൽ വെള്ളം നൽകിയെങ്കിലും ഇൗ മേഘലയിൽ വിതരണംചെയ്തിെല്ലന്ന് പ്രതിഷേധക്കാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറി​െൻറ വാർഡായിട്ടും ജലവിതരണം നടത്താതായതോടെയാണ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചത്. സംഭവമറിഞ്ഞ് ചവറ എസ്.എച്ച്.ഒ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പിന്മാറാൻ തയാറായില്ല. തുടർന്ന് ഇടപ്പള്ളിക്കോട്ട വാട്ടർ അതോറിറ്റിയിൽനിന്ന് അസി. എൻജിനീയർ ലത സ്ഥലത്തെത്തി ചർച്ചനടത്തി. വ്യാഴാഴ്ച വൈകീട്ടോടെ കുടിവെള്ളപ്രശ്നത്തിന് പൂർണമായും പരിഹാരം കാണാമെന്നറിയിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്. വാട്ടർ അതോറിറ്റി ജലമെത്തുംവരെ ഓച്ചിറയിൽനിന്ന് ടാങ്കറിൽ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് മായ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.