പോളച്ചിറക്ക്​ ആവേശമായി കൊയ്​ത്തുത്സവം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ കൊയ്ത്തുത്സവത്തിന് തുടക്കമായി. സമഗ്ര നെൽകൃഷിയുടെ ഭാഗമായി ത്രിതല പഞ്ചായത്തുകൾ സംയുക്തമായി പോളച്ചിറ ഏലായിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് പ്രേമചന്ദ്രനാശാൻ ഉദ്ഘാടനം ചെയ്തു. 210 ഏക്കറിൽ 147 കർഷകരാണ് ഇത്തവണ നെൽവിത്ത് വിതച്ചത്. ചിറക്കര ഗ്രാമപഞ്ചായത്ത് 20,04,822 രൂപയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 5,18,319 രൂപയും ജില്ലാ പഞ്ചായത്ത് 5,18,319 രൂപയുമാണ് സമഗ്ര നെൽകൃഷിക്കായി പോളച്ചിറ ഏലായിൽ മുടക്കിയിരിക്കുന്നത്. 250 ടൺ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാർ തലത്തിൽ സപ്ലൈകോ വഴി സംഭരിക്കുന്നതിനാണ് നീക്കം. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കൃഷിഭവൻ ഉദ്യോഗസ്ഥരും ഏലാ കർഷകരും കൊയ്തുത്സവത്തിൽ പങ്കു ചേർന്നു. പോളച്ചിറ ഏലാ കർഷകരിൽനിന്ന് ഇരുപതോളം ടൺ നെല്ല് സംഭരിച്ച് സ്വന്തം ബ്രാൻഡ് അരി പുറത്തിറക്കാനുള്ള നീക്കമാണ് ചിറക്കര പഞ്ചായത്ത് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.