ജില്ലാ സഹകരണ ബാങ്ക് അപ്രൈസേഴ്സ് സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ സഹകരണ ബാങ്ക് അപ്രൈസേഴ്സ് സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖലയെ സ്വകാര്യമേഖലക്ക് അടിയറ െവച്ചിരിക്കുകയാണ്. കോർപറേറ്റ് ഭീമൻമാർ മാത്രം രാജ്യത്ത് പ്രവർത്തിച്ചാൽ മതിയെന്നതാണ് കേന്ദ്രനയം. ഇതിനെതിരെ ജീവനക്കാർ യോജിച്ച പോരാട്ടം നടത്തണം. സഹകരണ ജീവനക്കാരുടെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാറിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ടി.സി. പ്രദീപൻ, കെ.പി. കരുണാകരൻ, ചാല സുരേന്ദ്രൻ, പി.സി. പ്രഭാകരൻ, വി.പി. വിനോദൻ, ഒ. മധു, വി.പി. പ്രവീൺ, വി.പി. പ്രകാശൻ, കെ.സി. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.