കല്ലമ്പലം^നഗരൂർ-^കാരേറ്റ് റോഡ് വികസനം: നഗരൂരിലെ ആൽമരത്തിൽ കോടാലി വീഴുമോ...?

കല്ലമ്പലം-നഗരൂർ--കാരേറ്റ് റോഡ് വികസനം: നഗരൂരിലെ ആൽമരത്തിൽ കോടാലി വീഴുമോ...? കല്ലമ്പലം-നഗരൂർ--കാരേറ്റ് റോഡ് വികസനം: നഗരൂരിലെ ആൽമരത്തിൽ കോടാലി വീഴുമോ...? കിളിമാനൂർ: ദേശീയ പാതയെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന കല്ലമ്പലം-നെടുമ്പറമ്പ്-നഗരൂർ -കാരേറ്റ് റോഡി​െൻറ പുനർനിർമാണവുമായി ബന്ധപ്പെട്ട് നഗരൂർ ജങ്ഷനിലെ ആൽമുത്തശ്ശിയുടെ കടയ്ക്കൽ കോടാലി വീഴുമോയെന്ന ചിന്തയാണ് നാട്ടുകാർക്ക്. റോഡ് വികസന ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ചേർന്ന കമ്മിറ്റിയിൽ മരം മുറിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ, സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ഭൂരിപക്ഷ അഭിപ്രായത്തെ തുടർന്ന് ആൽമരം മുറിച്ചുമാറ്റാൻ നിർദേശം നൽകിയതായി അറിയുന്നു. ഇതിനെ ഏതുവിധേനയും തടയുകയും മരത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് കമ്മിറ്റിയിലെ ഒരുവിഭാഗം പറഞ്ഞു. ഒരുനൂറ്റാണ്ടോളം പഴക്കമുള്ളതാണ് നഗരൂർ കവലയിലെ ആൽമരം. രാജഭരണ കാലത്ത് ആൽമരച്ചുവട്ടിൽ നിർമിച്ച ചുമടുതാങ്ങി ചരിത്രസ്മാരകമായി ഇപ്പോഴും നിൽപ്പുണ്ട്. റോഡ് വീതി കൂട്ടാനായാണ് മരം മുറിച്ചുനീക്കാൻ അധികൃതർ തയാറെടുക്കുന്നത്. എന്നാൽ, മേഖലയിലെ റോഡ് പുറമ്പോക്ക് ഏറ്റെടുത്താൽ മരംമുറിച്ചുമാറ്റാതെതന്നെ പാതക്ക് വീതികൂട്ടാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു. ആറ്റിങ്ങൽ, കിളിമാനൂർ, കാരേറ്റ്, കല്ലമ്പലം റോഡുകൾ സന്ധിക്കുന്ന കവലയാണ് നഗരൂർ. അനധികൃത പാർക്കിങ്, ജങ്ഷനിലെ ബസ് സ്റ്റോപ് എന്നിവ കാരണം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവ ഒഴിവാക്കിയാൽ പ്രശ്നത്തിന് താൽക്കാലികപരിഹാരം കാണാൻ കഴിയും. നിലവിലെ ബസ് സ്റ്റോപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന ഭാഗത്തുനിന്ന് കുറച്ചുകൂടി മുന്നോട്ടു നീക്കിയാലും ഗതാഗതപ്രശ്നത്തിന് പരിഹാരമാകും. ഇത്രയും സാധ്യതകൾ ഉള്ളപ്പോഴാണ് മരം മുറിച്ചുമാറ്റാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസം പഞ്ചായത്തിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വികസന സ്ഥിരംസമിതി അധ്യക്ഷനും സി.പി.ഐ അംഗവുമായ കെ. അനിൽകുമാർ നടപടിയിൽ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു. തണൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ സർക്കാർതന്നെ ലക്ഷങ്ങൾ വർഷാവർഷം ചെലവിടുേമ്പാൾ വഴിയാത്രികർക്ക് തണലും നൂറുകണക്കിന് പക്ഷികൾക്ക് ആശ്രയവുമായ ആൽമരം മുറിച്ചുനീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ആൽമരം സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കാട്ടി വനം മന്ത്രിക്ക് നിവേദനം നൽകിയതായും കെ. അനിൽകുമാർ പറഞ്ഞു. തിരക്കേറിയ പല റോഡുകളിലും നിൽക്കുന്ന ആൽമരങ്ങൾ പഞ്ചായത്ത് മുന്നിട്ടിറങ്ങി സംരക്ഷിക്കുന്നുണ്ട്. എന്നാൽ നഗരൂരിലാകട്ടെ സ്ഥിതി തിരിച്ചാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.