വൈദ്യുതി തടസ്സം പുനഃസ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി

തിരുവനന്തപുരം: വേനൽമഴ മൂലം ഉണ്ടാകുന്ന വൈദ്യുതി തടസ്സം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരുടെ മേൽനോട്ടം ഇക്കാര്യത്തിലുണ്ടാകും. അറ്റകുറ്റപ്പണി അടിയന്തരമായി അവ പൂർത്തീകരിക്കും. ഇതിന് ചീഫ് എൻജിനീയർ തലത്തിൽ മേൽനോട്ടമുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. വൈദ്യുതി തടസ്സം പുനഃസ്ഥാപിക്കുന്നതി​െൻറ പുരോഗതി വിലയിരുത്താൻ ചീഫ് എൻജിനീയർ ഓഫിസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിപ്പിക്കും. വിതരണ വിഭാഗം ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനീയർമാരായ സി.വി. നന്ദൻ, മോഹനനാഥപ്പണിക്കർ, പരമേശ്വരൻ, സൂസൻ പി. ജേക്കബ് എന്നിവരും ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.