ദുരിതവും ഭീതിയും വിട്ടൊഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

വലിയതുറ: മതിയായ രേഖകള്‍ ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന ട്രോളറുകളും കപ്പല്‍ചാല്‍ വിട്ട് സഞ്ചരിക്കുന്ന കപ്പലുകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നത്തിനും ജീവനും ഭീഷണിയാകുന്നു. ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തേണ്ട ട്രോളറുകള്‍ തീരക്കടലിലേക്ക് കയറി നിരോധിത പെലാജിക് ട്രോളിങ്ങും പഴ്സീന്‍, പെലാജിക് ആന്‍ഡ് മിഡ്വാട്ടര്‍ ട്രോള്‍ നെറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന മത്സ്യബന്ധനം കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തീരക്കടലില്‍ നിന്ന് മത്സ്യങ്ങള്‍ കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞദിവസം രേഖകള്‍ ഇല്ലാതെ തീരക്കടലില്‍ കയറി മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശിയുടെ ബോട്ട് തീരസംരക്ഷണസേന പിടികൂടി ഫിഷറീസ് വകുപ്പിന് കൈമാറി. ട്രോളറുകള്‍ കൂടുതല്‍ തീരത്തേക്ക് കയറുന്നതി​െൻറ ഓളം കാരണം ചെറുവള്ളങ്ങള്‍ക്ക് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. തീരക്കടലില്‍ ചെറുമത്സ്യങ്ങളുടെ അമിത ചൂഷണം, അശാസ്ത്രീയമായ മത്സ്യബന്ധനരീതികള്‍ എന്നിവ വ്യാപകമായതോടെ മത്സ്യസമ്പത്തിന് വന്‍ഭീഷണിയാെണന്ന് നേരേത്തതന്നെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണകേന്ദ്രത്തി​െൻറ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് കാരണമാണ് സംസ്ഥാനത്ത് മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞ്. ഇത്തരം പരാതികള്‍ വ്യാപകമായതിനെതുടര്‍ന്ന് 14 ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നത് 36 ഇനമാക്കി സര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും ഇത് മുഖവിലെക്കടുക്കാതെയാണ് തലസ്ഥാനജില്ലയുടെ തീരങ്ങളില്‍ നിയമലംഘനം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ അംഗീകൃത കപ്പല്‍ചാലിലുടെ സഞ്ചരിക്കാതെ തീരക്കടലിലേക്ക് കയറിവരുന്ന കപ്പലുകളും അപകടം സൃഷ്ടിക്കാറുണ്ട്. കപ്പലുകളുടെ അശ്രദ്ധ കാരണം തകരുന്നത് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വള്ളങ്ങളാണ്. വള്ളങ്ങളെ ഇടിച്ച് മറിക്കുന്ന കപ്പലുകളെ പിന്നീട് കെണ്ടത്താന്‍ പലപ്പോഴും പ്രയാസമാണ്. വിദേശ കപ്പലുകളാെണങ്കില്‍ അതിര്‍ത്തി കടന്നാല്‍ ഇവർക്കെതിരെ നടപടികള്‍ എടുക്കാന്‍ കഴിയാറുമില്ല. ഇത്തരത്തിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് സർക്കാർആനുകൂല്യങ്ങളും ലഭിക്കാറില്ല. വലിയ കപ്പലുകള്‍ ചാലിലൂടെ കടന്ന് പോകുമ്പോൾ അതി​െൻറ ഓളങ്ങള്‍ മൂന്ന് കിലോമീറ്ററോളം ഉണ്ടാകും. ഇത് അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ അധികവും ഇൗ പരിധിയിൽ പ്രവേശിക്കാറില്ല. ഇത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ നിരവധിതവണ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍പൊലീസ് എന്നിവർക്ക് പരാതി നൽകാറുണ്ടെങ്കിലും പരിശോധനയോ നടപടികളോ ഉണ്ടാവാറില്ല. ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ചേര്‍ന്ന സംയുക്തയോഗത്തില്‍ പുറംകടലില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പട്രോളിങ്ങും നടത്തുമെന്ന് കോസ്റ്റ് ഗാര്‍ഡും നാവികസേനയും നൽകിയ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.