രാഷ്​ട്രീയ കൊലക്ക്​ അറുതിവരുത്താൻ പാർട്ടി നേതാക്കൾ തയാറാകണം ^വനിതാ സാംസ്​കാരിക പ്രവർത്തകർ

രാഷ്ട്രീയ കൊലക്ക് അറുതിവരുത്താൻ പാർട്ടി നേതാക്കൾ തയാറാകണം -വനിതാ സാംസ്കാരിക പ്രവർത്തകർ തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾ തയാറാകണമെന്ന് കല-സാഹിത്യ-സാംസ്കാരിക രംഗത്തുള്ള വനിതകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇനിയും ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം. അനുയായികൾ തമ്മിലെ പകക്കുനേരെ നേതൃത്വം ജാഗ്രത പുലർത്തണം. കണ്ണൂരിലെയും മാഹിയിലെയും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം നീറുന്ന മനസ്സുമായി ഒത്തുചേരാൻ സ്ത്രീകളും മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നവരും തയാറാകണം. കേരളം അഭ്യസ്തവിദ്യരുടെയും മതസമവായത്തി​െൻറയും സാംസ്കാരിക സമന്വയത്തി​െൻറയും നാടെന്ന് അഭിമാനിക്കുമ്പോഴും രാഷ്ട്രീയത്തി​െൻറയും മതമൗലികതയുടെയും പേരിൽ ജീവനെതിരെ ഉയരുന്ന വെല്ലുവിളി തടുക്കാനാവാത്ത വിധം ഭീഷണമായെന്ന് പ്രസ്താവനയിൽ പറയുന്നു. സുഗതകുമാരി, സാറാ ജോസഫ്, കെ. അജിത, ഏലിയാമ്മ വിജയൻ, ബീനാ പോൾ, ദീദി ദാമോദരൻ, സജിത മഠത്തിൽ, ശ്രീബാല മേനോൻ, റീമ കല്ലിങ്കൽ, പ്രവീണ കോടോത്, ഖദീജ മുംതാസ്, സി.എസ്. ചന്ദ്രിക തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.