കൊല്ലം മേയറെ ആർ.വൈ.എഫ് ഉപരോധിച്ചു

കൊല്ലം: മുളങ്കാടകം ശ്മശാനത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഞ്ഞിലിമരങ്ങൾ മുറിച്ചുകടത്തിയ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്. ജയനെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയറെ ഉപരോധിച്ചു. ആർ.എസ്.പി കോർപറേഷൻ കൗൺസിലർമാരായ എം.എസ്. ഗോപകുമാർ, മീനാകുമാരി, പ്രശാന്ത് കടവൂർ, സലീന, േപ്രം ഉഷാർ എന്നിവരും സമരത്തിൽ പങ്കുചേർന്നു. ആഞ്ഞിലി മരങ്ങൾ മുറിച്ചത് മോഷണക്കുറ്റത്തിൽ ഉൾപ്പെടുത്തി ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് കോർപറേഷൻ പാർലമ​െൻററി പാർട്ടി ഉപനേതാവ് എം.എസ്. ഗോപകുമാർ പറഞ്ഞു. മുറിച്ചുകടത്തിയ ആഞ്ഞിലി മരങ്ങൾ കണ്ടെത്തി കരാറുകാരനെതിരെയും കൂട്ടുനിന്ന ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്. ജയനെതിരെയും കേസെടുക്കണമെന്നും ആർ.വൈ.എഫ് ജില്ലാ ഭാരവാഹികളായ എം.കെ. അൻസാരി, എസ്. ലാലു എന്നിവർ ആവശ്യപ്പെട്ടു. സമരത്തിന് വിഷ്ണുമോഹൻ, അബ്ദുൽ സത്താർ, ഉല്ലാസ്കുമാർ, സുഭാഷ് എസ്. കല്ലട, എസ്.വി. ശ്രീരാജ്, ഡേവിഡ് സേവ്യർ, റഫീക്ക് എന്നിവർ നേതൃത്വം നൽകി. രാവിലെ 10ന് തുടങ്ങിയ സമരം ഉച്ചക്ക് കൗൺസിലർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.