ഡിജിറ്റൽ പ്രതിഷേധ ജ്വാല ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്

തിരുവനന്തപുരം: ജനമോചനയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച 'അക്രമത്തി നെതിരെ അമ്മ മനസ്സ്' ഡിജിറ്റൽ െപ്രാട്ടസ്റ്റ് കാമ്പയി​െൻറ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് മ്യൂസിയം ജങ്ഷനിൽനിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മമാർ 'ഡിജിറ്റൽ പ്രതിഷേധ ജ്വാല' നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. എൽ.ഡി.എഫ് ഭരണത്തിൽ ക്രമസമാധാനനില തകർന്ന പശ്ചാത്തലത്തിലാണ് കെ.പി.സി.സി പ്രതിഷേധപരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.