USE WITH P7 മന്ത്രിസഭാ വാർത്തയുടെ side story+++++++വിവാദം വി​െട്ടാഴിയാതെ സ്​മൃതി

പരസ്യമുള്ള യൂണിറ്റുകൾ പേജ് ഏഴിലെ മന്ത്രി സഭാ അഴിച്ചുപണി വാർത്തക്കൊപ്പം ഉപയോഗിക്കുക.++ ഒന്നിൽ പരസ്യമില്ലാത്തവർ മന്ത്രിസഭാ അഴിച്ചുപണി വാർത്ത പേജ് ഒന്നിൽ ഉപയോഗിക്കുമല്ലോ. പുതിയ വാർത്ത സെക്കൻറ് ബാസ്ക്കറ്റിൽ ഉണ്ട്. side story ഇൻഡിക്കേഷേനാടെ ഏഴിൽ നൽകണം +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ വിവാദം വിെട്ടാഴിയാതെ സ്മൃതി ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കൂടി ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിലെ പിടിപ്പുകേടിലേക്ക് വലിച്ചിഴച്ചതിനു പിന്നാലെയാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്ന് സ്മൃതി ഇറാനിതയ തരം താഴ്ത്തുന്നത്. രാഷ്്്ട്രപതിയുടെ പരിപാടി ഒരു മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയ പുതിയ പ്രോേട്ടാക്കോൾ യഥാസമയം അവാർഡ് ജേതാക്കളെ അറിയിക്കാതെ മറച്ചുവെച്ചതോടെയാണ് സ്മൃതി പ്രതിക്കൂട്ടിലും പ്രശ്നക്കുരുക്കിലുമായത്. 120ൽപരം അവാർഡ് ജേതാക്കളിൽ പകുതിയോളം പേർ അവാർഡുദാന ചടങ്ങ് ബഹിഷ്ക്കരിച്ചത് സർക്കാറിനും രാഷ്ട്രപതിഭവനും നാണക്കേടായിരുന്നു. മറ്റുള്ളവരിൽ 11 പേർക്കൊഴികെ എല്ലാവർക്കും അവാർഡ് നൽകി വേദിയിൽ തിളങ്ങാൻ ശ്രമിച്ചത് സ്മൃതി ഇറാനിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അടുപ്പമാണ് സ്മൃതി ഇറാനിക്ക് സുപ്രധാന വകുപ്പോടെ കേന്ദ്രമന്ത്രിപദം ലഭിക്കാൻ കാരണമായത്. പാർട്ടിയിലും ഭരണത്തിലും സ്മൃതിയുടെ വളർച്ച ബി.ജെ.പിക്കുള്ളിൽ തന്നെ അസൂയ വളർത്തിയിരുന്നു. മാനവശേഷി വികസന വകുപ്പ് കൈകാര്യം ചെയ്തതിലെ പക്വതയില്ലായ്മ മൂലമാണ് സ്മൃതിയെ വസ്ത്രാലയ മന്ത്രാലയത്തിലേക്ക് നേരത്തെ മാറ്റിയത്. രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് കാമ്പസുകളിലും ദലിത് സമൂഹത്തിലും ഉയർന്ന രോഷം സ്മൃതിയുടെ കസേര തെറിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുവിധം പിടിച്ചു നിർത്തിയത്. ചെറിയൊരിടവേളക്കു ശേഷം സ്മൃതിക്ക് സുപ്രധാനമായ മറ്റൊരു വകുപ്പ് തിരിച്ചു കൊടുത്തു. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് സ്മൃതിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തി​െൻറ അധികച്ചുമതല നൽകിയത്. ചലച്ചിത്ര അവാർഡു വിവാദത്തിനു മുമ്പു തന്നെ ഇൗ വകുപ്പ് വിവാദ തീരുമാനങ്ങളുടെ കൂടാരമാക്കി സ്മൃതി മാറ്റിയെന്ന ആക്ഷേപമുണ്ട്. ഒരു വർഷം മാത്രം ബാക്കിയുള്ള മോദി സർക്കാറിൽ സ്മൃതിക്ക് ഇനി കാര്യമായ മറ്റ് വകുപ്പൊന്നും കിട്ടാനിടയില്ല. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ചുരുങ്ങിയത് രണ്ടു മൂന്നു മാസത്തെ വിശ്രമം വേണ്ടിവരും. ഏറ്റവും സുപ്രധാനമായ ധനവകുപ്പ് അത്രകാലം ഒഴിച്ചിടാൻ കഴിയാത്ത നിർബന്ധിതാവസ്ഥയിലാണ് ആ വകുപ്പി​െൻറ പുനഃസംഘടന. പീയുഷ് ഗോയലിനെ പുതിയ ദൗത്യം ഏൽപിക്കുന്നതിൽ ഒതുങ്ങേണ്ടതായിരുന്നു യഥാർഥത്തിൽ പുനഃസംഘടന. എന്നാൽ സ്മൃതിക്കെതിരായ വികാരം കണക്കിലെടുക്കാൻ പ്രധാനമന്ത്രി നിർബന്ധിതനായി. മോദിക്ക് ഏറ്റവും വിശ്വസ്തനായി മാറുകയാണ് പീയുഷ് ഗോയൽ. കേരളത്തിന് അൽഫോൻസ് കണ്ണന്താനം വഴി കിട്ടിയ രണ്ടു വകുപ്പുകളിലൊന്ന് എടുത്തുമാറ്റി. കണ്ണന്താനത്തിന് ടൂറിസം മാത്രമായി ചുരുക്കിയത്, കൂടുതൽ ചുമതലകളോ പ്രാതിനിധ്യമോ നിലനിർത്താൻ താൽപര്യമില്ലെന്ന് വ്യക്തമാക്കുന്നു. അദ്ദേഹവും ചില വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയൊരു പുനഃസംഘടനയിൽ വി. മുരളീധരന് മന്ത്രിസ്ഥാനലബ്ധി പ്രതീക്ഷിക്കപ്പെട്ടതു നടപ്പായില്ല. കണ്ണന്താനത്തെ മന്ത്രിപദത്തിൽ ഒതുക്കുേമ്പാൾ, മുരളീധരനെ പാർട്ടിയിൽ കൂടുതൽ പ്രാധാന്യത്തോടെ മുന്നിലേക്കു കൊണ്ടുവരാനുള്ള താൽപര്യം കൂടിയാണ് തെളിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.