എം.എസ്​.എം റമദാൻ കാമ്പയിന്​ തുടക്കം

തിരുവനന്തപുരം: വർധിച്ചുവരുന്ന ബാലപീഡനങ്ങൾക്കെതിരെ സർക്കാറും മതസംഘടനകളും സാംസ്കാരിക പ്രവർത്തകരും ഒന്നിച്ചണിനിരക്കണമെന്ന് എം.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റമദാൻ ഉദ്ഘാടന കാമ്പയിൻ ആവശ്യപ്പെട്ടു. ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. വി.എം. സുധീരൻ മുഖ്യാതിഥിയായി. ബീമാപള്ളി റഷീദ്, യഹിയ കല്ലമ്പലം, സനോഫർ, എം.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര, സംസ്ഥാന ഭാരവാഹികളായ ശുക്കൂർ സ്വലാഹി, സൈഫുദ്ദീൻ സ്വലാഹി, സുഹൈൽ കടമേരി, ജില്ലാ ഭാരവാഹികളായ സുൽഫി സ്വലാഹി, സിദ്ധീക്കുൽ അക്ബർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.