ഫാഷിസത്തെ ചെറുക്കാൻ സാംസ്കാരിക സംഘടനകൾ ഉണരണം- ^കമൽ

ഫാഷിസത്തെ ചെറുക്കാൻ സാംസ്കാരിക സംഘടനകൾ ഉണരണം- -കമൽ വർക്കല: ഫാഷിസത്തെ പുണരുന്ന ശക്തികൾ രാജ്യത്തെയും കേരളത്തെയും ഇരുളിലേക്ക് തള്ളിയിടാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാൻ സാംസ്കാരിക സംഘടനകൾ ഉണർന്നുപ്രവർത്തിക്കണമെന്ന് സംവിധായകൻ കമൽ. മലയാള സാംസ്കാരികവേദിയുടെ പത്താം വാർഷിക സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഞ്ചുമക്കൾപോലും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രിയും ഭരണകൂടവും ചരിത്രം തിരുത്തിയെഴുതാനാണ് സമയം ചെലവിടുന്നതെന്ന് കമൽ കുറ്റപ്പെടുത്തി. മലയാള സാംസ്കാരികവേദിയുടെ മുഖ്യരക്ഷാധികാരി സ്വാമി സൂക്ഷ്മാനന്ദ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, ജയചന്ദ്രൻ പനയറ, അബൂദബി മലയാളി സമാജം വനിതാ വിങ് ചെയർപേഴ്സൻ മഞ്ജു സുധീർ, നിയാസ് എ. സലാം, ബിജു ഗോപാലൻ എന്നിവർ സംസാരിച്ചു. മലയാള സാംസ്കാരികവേദി ചെയർമാൻ അൻസാർ വർണന സ്വാഗതവും വൈസ് ചെയർമാൻ എം. രാജു നന്ദിയും പറഞ്ഞു. നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രൻ, കേരള സർവകലാശാല കമ്പ്യൂട്ടർ സ​െൻറർ ഡയറക്ടർ ഡോ. വിനോദ് ചന്ദ്ര, ജനയുഗം കോഓഡിനേറ്റിങ് എഡിറ്റർ ഗീതാ നസീർ, അബൂദബി 'ഇൻകാസ്' പ്രഡിഡൻറ് പള്ളിക്കൽ ഷുജാഹി, ബഹ്റൈൻ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ജവാദ് വക്കം, തിരുവനന്തപുരം ത്രീസീസ് ഇൻഫോലോജിക്സ് എം.ഡി ഷാഹിർ ഇസ്മായിൽ, വർക്കല താലൂക്ക് ആശുപത്രിയിലെ ഓർത്തോ സർജൻ ഡോ. അനിൽ പിള്ള, തൃശൂർ ആംസ് സോളാർ എം.ഡി സിജോ കെ.വൈ എന്നിവർക്ക് മലയാളിരത്ന പുരസ്കാരവും സിനിമാ സംവിധായകൻ അരുൺ ഗോപിക്ക് യുവരത്ന പുരസ്കാരവും സംവിധായകൻ കമൽ സമ്മാനിച്ചു. ജനമിത്ര പുരസ്കാരം സുനിൽകുമാറിനും ഗ്രാമകീർത്തി പുരസ്കാരം അശോക് കുമാർ, ഡോ. വിജയകുമാർ, കവി ജെസീന്താ മോറിസ്, ജയപ്രസാദ്, നൗഷാദ് ഷിമാനോ എന്നിവർക്കും സമ്മാനിച്ചു. ചടങ്ങിൽ വർക്കല വിദ്യാഭ്യാസ ഉപജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 143 വിദ്യാർഥികൾക്ക് വിദ്യാമുദ്ര പുരസ്കാരം നൽകി. മൂന്ന് നിർധന യുവതികൾക്ക് തയ്യൽ മെഷീനും ചികിത്സാ ധനസഹായങ്ങളും വിതരണം ചെയ്തു. File name 14 VKL 1 dierecter Kamal@varkala മലയാള സാംസ്കാരികവേദിയുടെ പത്താം വാർഷികവും മലയാളിരത്ന പുരസ്കാര സമർപ്പണവും സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.