പുരാണപാരായണ കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കും ^ മന്ത്രി

പുരാണപാരായണ കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കും - മന്ത്രി കൊല്ലം: പുരാണപാരായണ കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. അഖില കേരള പുരാണപാരായണ കലാസംഘടനയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറി​െൻറ ഭാഗത്ത് നിന്ന് എല്ലാ സഹായവും അവർക്ക് ഉണ്ടാകും. ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. പുരാണ ഇതിവൃത്തം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിൽ സംഘടനയുടെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ചിന്നക്കടയിൽ നിന്ന് ആരംഭിച്ച ജാഥയിൽ നിരവധി പ്രവർത്തകർ പെങ്കടുത്തു. പ്രസിഡൻറ് വാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വാസു മുഖത്തല, ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ, പേരൂർ അപ്പുക്കുട്ടൻപിള്ള, കെ.പി. സജിനാഥ്, കാക്കക്കോട്ടൂർ മുരളി, ഷീലാ വാസുദേവ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.