തിരുവനന്തപുരം: മലമ്പനി നിവാരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കം. വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ് സംഘടിപ്പിച്ച മലമ്പനി നിവാരണം ജില്ലാതല ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. 2020ഓടുകൂടി മലമ്പനി നിവാരണം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഡീ. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജോൺ വി. സാമുവൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി, അഡീഷനൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. നീനാ റാണി, ജില്ല മലേറിയ ഓഫിസർ രാജശേഖരൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ. പി.പി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്‌സ് അസോസിയേഷൻ പ്രസിഡൻറ് ദേവദാസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക്ക് രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വിവിധ വകുപ്പുതല അധ്യക്ഷന്മാർ, ഹരിതകേരളം, ശുചിത്വമിഷൻ കോ-ഓഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.