കടലെടുത്ത തീരങ്ങൾ തിരിച്ചെത്തി: ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തി​െൻറ കെട്ടിടം പുനഃസ്ഥാപിക്കും

വലിയതുറ: കടലാക്രമണത്തിൽ തകർന്ന വലിയതുറ ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തി​െൻറ കെട്ടിടവും സമീപത്തെ മതിലുകളും പുനഃസ്ഥാപിക്കുന്നു. വലിയതുറ തുറമുഖ ആസ്ഥാനത്തിന് മുന്നിലെയും പാലത്തിനോട് ചേർന്നുമുള്ള ചുറ്റുമതിലി​െൻറ നിർമാണം തിങ്കളാഴ്ച ആരംഭിക്കും. കടലെടുത്ത തീരങ്ങൾ തിരിച്ചെത്തിയതോെടയാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്. 2017 ജൂൺ ആറിനാണ് ഈ ഭാഗം കടലെടുത്തത്. കഴിഞ്ഞമാസത്തെ ശക്തമായ കടൽക്ഷോഭത്തിൽ തുറമുഖ വകുപ്പി​െൻറ വലിയതുറ പാലത്തിനോട് ചേർന്ന ചുറ്റുമതിൽ തകർന്നടിഞ്ഞു. തൊട്ട് പിന്നാലെ ഉണ്ടായ തിരയിൽ കെട്ടിടത്തി​െൻറ ബാക്കി ഭാഗങ്ങളും കടലെടുത്തു. 1.70 കോടി രൂപ ചെലവിലാണ് പുനർനിർമാണം നടത്തുന്നത്. തുറമുഖ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണച്ചുമതല. ആദ്യം കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണമതിൽ കെട്ടി അതിനുമുന്നിലായി തിരയെ പ്രതിരോധിക്കാൻ കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കും. എറണാകുളം കേന്ദ്രമാക്കിയുള്ള മിനാർ ടെക്സ ഡെവലപേഴ്സിനാണ് കരാർ നൽകിയിരിക്കുന്നത്. ചുറ്റുമതിൽ പൂർത്തിയായാലേ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തി​െൻറ പണികൾ നടത്താനാകൂ. തുറമുഖ ആസ്ഥാനത്തിനകത്താണ് മത്സ്യത്തൊഴിലാളികൾക്ക് കടലറിവുകൾ നൽകിവരുന്ന ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം. ഇതി​െൻറ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന കെട്ടിടമാണ് കടലെടുത്തുപോയത്. ഇതോടെ ഇവിടെ സ്ഥാപിച്ചിരുന്ന വില പിടിപ്പുള്ള കാമറകൾ അടക്കമുള്ള ഉപകരണങ്ങൾ മാറ്റിയിരിക്കുകയാണ്. 1979 ലാണ് വലിയതുറയിൽ മീൻ പിടിത്ത തൊഴിലാളികൾക്കായി ഭൗമ ശാസ്ത്ര പഠനകേന്ദ്രം പ്രവർത്തനം തുടങ്ങിയത്. തിരമാലകളുടെ ഉയരം, ശക്തി, തീരശോഷണം കുറിച്ചുള്ള വിവരങ്ങൾ കടലിൽ - സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്ത് അറിയിക്കുകയാണ് കേന്ദ്രത്തി​െൻറ ദൗത്യം. ആറ് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.