'ടെലിഫോൺ ബില്ലുകൾ അടയ്ക്കണം'

കൊല്ലം: ഏപ്രിലിലെ വിതരണംചെയ്ത ലാൻഡ്ലൈൻ ബില്ല് അടയ്ക്കാത്ത ഉപഭോക്താക്കൾ 16ന് മുമ്പ് അടച്ചില്ലെങ്കിൽ ഔട്ട് ഗോയിങ് േകാളുകൾ വിച്ഛേദിക്കുമെന്നും, എല്ലാ ഉപഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളിൽ ബിൽ തുക അടയ്ക്കണമെന്നും ബി.എസ്.എൻ.എൽ അധികൃതർ അറിയിച്ചു. കൂടാതെ മേയ് മാസത്തിൽ വിതരണംചെയ്ത ബില്ലുകൾ പിഴകൂടാതെ അടയ്ക്കേണ്ട തീയതി പി.സി.ഒ ഉപഭോക്താക്കൾക്ക് 17നും മാസവരിക്കാർക്ക് 28 നും മേയ് മാസ വരിക്കാർക്ക് ഇരുപത്തൊമ്പതുമായിരിക്കും. ബില്ലുകൾ ലഭിക്കാത്ത ഉപഭോക്താക്കൾ അവരവരുടെ പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക. എല്ലാ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സ​െൻററുകളിലും www.bsnl.co.in പോർട്ടൽ വഴി ഓൺലൈൻ ആയും ടെലിഫോൺ ബില്ലുകൾ അടയ്ക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.