12 പ്രത്യേക കൗണ്ടറുകൾ; കോർപ​േറഷൻ ശേഖരിച്ചത് 90 ടൺ ചില്ലുമാലിന്യം

തിരുവനന്തപുരം: കോർപറേഷ​െൻറ 'എ​െൻറനഗരം സുന്ദരനഗരം' പദ്ധതിയുമായി ബന്ധപ്പെട്ട് 12 പ്രത്യേക കൗണ്ടറുകളിലൂടെ ശേഖരിച്ചത് 90 ടൺ കുപ്പി മാലിന്യം. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഒന്നുവരെയായിരുന്നു ശേഖരണം. ജഗതിമൈതാനം, പുത്തരിക്കണ്ടം മൈതാനം, പൈപ്പിൻമൂട് ജങ്ഷൻ, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിന് മുൻവശം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് മുൻവശം, പാപ്പനംകോട് എൻജിനീയറിങ് കോളജിന് മുൻവശം, കടകംപള്ളി എച്ച്.ഐ ഓഫിസിന് മുൻവശം, ശ്രീചിത്തിരതിരുനാൾ പാർക്ക്, ചാക്ക വൈ.എം.എ ഹാൾ, ശ്രീകാര്യം, കാര്യവട്ടം കാമ്പസിന് മുൻവശം, കോവളം ജങ്ഷൻ, വഞ്ചിയൂർ ജങ്ഷൻ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിച്ചത്. കോർപറേഷ​െൻറ 33 മെറ്റീരിയറിക്കൽ റിക്കവറി ഫെസിലിറ്റികളിലും ശനിയും ഞായറും കൂടി ചില്ലുമാലിന്യം കൈമാറാനാകും. പൊതുജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കോർപറേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള അജൈവമാലിന്യ ശേഖരണ കലണ്ടർ അനുസരിച്ച് മാലിന്യങ്ങൾ തരംതിരിച്ച് കൈമാറണമെന്നും മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.