കേരള സ്​റ്റേറ്റ്​ ഹയർ ഗുഡ്​സ്​ ഒാണേഴ്​സ്​ അസോസിയേഷ​ൻ സെക്രട്ടേറിയറ്റ്​ മാർച്ച്​

തിരുവനന്തപുരം: കേരളത്തിലെ പന്തൽ, ഡെക്കറേഷൻ, ലൈറ്റ് സൗണ്ട് ഉൾപ്പെടെയുള്ള സാധനങ്ങൾ വാടകക്ക് നൽകുന്ന കേരളത്തിലെ സ്ഥാപക ഉടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് പി. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. വാടക സാധന വിതരണരംഗത്തെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുക, ഉച്ചഭാഷിണി നിയന്ത്രണനിയമത്തിലെ അപാകതകൾ പരിഹരിക്കുക, വാടകവിതരണരംഗം അവശ്യ സർവിസായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വി.എസ്. ശിവകുമാർ എം.എൽ.എ, കെ. മുരളീധരൻ എം.എൽ.എ, മുൻമന്ത്രി കെ.പി. രാജേന്ദ്രൻ എന്നിവർ പെങ്കടുത്തു. ഉന്നതവിജയം കരസ്ഥമാക്കി കോട്ടൺഹിൽ തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ ഉന്നതവിജയം കരസ്ഥമാക്കി കോട്ടൺഹിൽ സ്കൂൾ. പരീക്ഷ എഴുതിയ 590 വിദ്യാർഥികളിൽ 548 പേർ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 33 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. സയൻസ് ഗ്രൂപ്പിൽ 350 പേർ പരീക്ഷ എഴുതിയതിൽ 21 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 91.53 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തിൽ 120 പേർ പരീക്ഷ എഴുതിയവരിൽ 11 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി 100 ശതമാനം വിജയം നിലനിർത്തി. ഹ്യുമാനിറ്റീസിൽ 120 പേർ പരീക്ഷ എഴുതിയവരിൽ ഒരു വിദ്യാർഥിനി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 91.53 ശതമാനമാണ് വിജയം. 89 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. ഇത്തവണ അത് 92.9 ശതമാനമായി ഉയർന്നു. കുട്ടികളുടെ വിജയത്തിൽ ആശംസ പങ്കിടാൻ വി.എസ്. ശിവകുമാർ എം.എൽ.എ നേരിെട്ടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.