യുവാവി​െൻറ മരണത്തിൽ ദുരൂഹതയെന്ന്​ മൃതദേഹവുമായി നാട്ടുകാർ പൊലീസ് സ്​റ്റേഷൻ ഉപരോധിച്ചു

പൂന്തുറ: ചികിത്സയിൽ കഴിഞ്ഞ യുവാവി​െൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൂന്തുറ സ്വദേശി ചിത്രാംഗനൻ എന്ന രതീഷി​െൻറ (32) മൃതദേഹവുമായാണ് നാട്ടുകാർ പൂന്തുറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച പൂന്തുറ ധീവരസഭ കരയോഗം ഓഫിസിന് മുന്നിൽ തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ കിടന്ന ഇയാളെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. വ​െൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ഇയാൾ വ്യാഴാഴ്ചയോടെ മരിച്ചു. ചികിത്സയിൽ കഴിയവെ തന്നെ ഇയാളുടെ തലക്ക് ക്ഷതമേറ്റതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, പൊലീസ് ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയില്ല. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മെഡിക്കൽ കോളജിൽനിന്ന് മൃതദേഹവുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാട്ടുകാർ സ്റ്റേഷൻ ഉപരോധിച്ചത്. സ്ഥലത്തെത്തിയ പൂന്തുറ സി.ഐ ഇവരുമായി സംസാരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്ന മുറക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഉറപ്പ് നൽകി. തുടർന്ന്, ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. മൃതേദഹം മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.