ഷെറിൻ ജീവരാഗം പുരസ്​കാരം സമ്മാനിച്ചു

must തിരുവനന്തപുരം: ഇേന്താ-ഗൾഫ് മാസികയായ ജീവരാഗത്തി​െൻറ 16ാം വാർഷികത്തി​െൻറ ഉദ്ഘാടനവും ഷെറിൻ ജീവരാഗം പുരസ്കാര സമർപ്പണവും പ്രസ്ക്ലബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇൗ വർഷത്തെ ഷെറിൻ ജീവരാഗം സാഹിത്യ പുരസ്കാരം 'ശരണത്രയം' നോവലി​െൻറ കർത്താവ് ചന്ദ്രശേഖരൻ തമ്പാനൂരിന് മന്ത്രി നൽകി. ജീവരാഗം 16ാം വാർഷിക പതിപ്പ് കെ.പി.സി.സി പ്രസ് സെക്രട്ടറി പി.ടി. ചാക്കോ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്തിന് നൽകി പ്രകാശനം ചെയ്തു. ഡോ. ആർ. േഗാപാലകൃഷ്ണൻ നായർ, പ്രഫ. ജി.എൻ. പണിക്കർ, പ്രഫ. വിശ്വമംഗലം സുന്ദരേശൻ, വി.ആർ. അജിത് കുമാർ, സിറാജ് നായർ ഷാർജ, ചന്ദ്രശേഖരൻ തമ്പാനൂർ, ബി.എസ്.ജോസ്, ടി. ജയൻ, ഇടവാ ഷുക്കൂർ, ജി.ബി. ശിവരഞ്ജിനി എന്നിവർ സംസാരിച്ചു. പടം ഷെറിൻ ജീവരാഗം പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന് 'ശരണത്രയം' നോവലി​െൻറ കർത്താവ് ചന്ദ്രശേഖരൻ തമ്പാനൂർ സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.