ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് പൊള്ളലേൽപിച്ച സംഭവം; മന്ത്രവാദി അറസ്​റ്റില്‍

തിരുവനന്തപുരം: ബുദ്ധിമാന്ദ്യം സംഭവിച്ച യുവാവിനെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേൽപിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. കാലടി ദേവിനഗറിൽ താമസിക്കുന്ന സൂര്യനാരായണന്‍ പോറ്റിയെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കരമന തളിയല്‍ സ്വദേശിനി ഭവാനി അമ്മയുടെ മകനായ ഭുവനചന്ദ്രന്‍ (45) ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ച ആളാണ്. ആറ് വർഷമായി കിടപ്പിലായിരുന്ന ഭുവനചന്ദ്രന് ബാധയാണെന്നും പൂജ നടത്തി അസുഖം മാറ്റി തരാമെന്നും പറഞ്ഞ് സൂര്യനാരായണന്‍ പോറ്റി പൂജനടത്തി കാലുകൾ പൊള്ളിക്കുകയായിരുന്നു. തുടർന്ന് ഭവാനിയമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരമന എസ്.ഐ ആർ.എസ്. ശ്രീകാന്തി​െൻറ നേതൃത്വത്തില്‍ എസ്.സി.പി.ഒ രാഗേഷ്, സി.പി.ഒ അനില്‍ എന്നിവരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.