ധീരതാ അവാർഡ് ലഭിച്ച കുട്ടികളെ ആദരിച്ചു

തിരുവനന്തപുരം: ദേശീയ ധീരതാ അവാർഡ് ലഭിച്ച കുട്ടികളെ സംസ്ഥാന ശിശുക്ഷേമസമിതി പുരസ്കാരം നൽകി ആദരിച്ചു. 2015, 2016, 2017 വർഷങ്ങളിൽ അവാർഡ് ലഭിച്ചവരെയാണ് ആദരിച്ചത്. 2015-ൽ എസ്.എം ആരോമൽ (തിരുവനന്തപുരം), കെ.വി. അഭിജിത്ത് (കണ്ണൂർ), അനന്ദു ദിലീപ് (കോട്ടയം), മുഹമ്മദ് ഷംനാദ് (കോഴിക്കോട്), ബിഥോവൻ (തിരുവനന്തപുരം), നിതിൻ ഫിലിപ് മാത്യു (കോട്ടയം), 2016-ൽ കെ.പി. ബദറുനിസ (പാലക്കാട്), ബിനിൽ മഞ്ഞളി (എറണാകുളം), ആദിത്യൻ എം.പി. പിള്ള (പത്തനംതിട്ട), അഖിൽ കെ. ഷിബു (പത്തനംതിട്ട), 2017-ൽ സബാസ്റ്റ്യൻ വിൻസൻറ് (ആലപ്പുഴ) എന്നിവർക്കാണ് രാഷ്ട്രപതിയുടെ ദേശീയ ധീരത ദേശീയ അവാർഡ് ലഭിച്ചത്. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി. വിജയൻ അവാർഡുകൾ നൽകി. അവാർഡ്ദാന ചടങ്ങിൽ കോവളത്ത് നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ഇരയുടെ സഹോദരി ഇലിസും പങ്കെടുത്തു. സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികളെ കാണാനെത്തിയതായിരുന്നു അവർ. എല്ലാ കുട്ടികളും പരസ്പരസ്നേഹത്തോടും സഹവർത്ത്യത്തോടും ജീവിക്കണമെന്ന് കുട്ടികളോട് സന്ദേശമായി അവർ അഭ്യർഥിച്ചു. അഡ്വ.ദീപക് എസ്.പി അധ്യക്ഷതവഹിച്ചു. ജി. രാധാകൃഷ്ണൻ, ആർ. രാജു എം.പി ആൻറണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.