സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമുദായം മുന്നിട്ടിറങ്ങണം^ ഡോ. പി.കെ. അബ്​ദുല്‍ അസീസ്

സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സമുദായം മുന്നിട്ടിറങ്ങണം- ഡോ. പി.കെ. അബ്ദുല്‍ അസീസ് തിരുവനന്തപുരം: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ മുന്നോട്ടുെവച്ച നിര്‍ദേശങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ സമുദായം മുന്നിട്ടിറങ്ങണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സച്ചാര്‍ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. തങ്ങള്‍ ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. ഇനി നേടിയെടുക്കേണ്ടത് സമുദായത്തി​െൻറ കര്‍ത്തവ്യമാണെന്ന് രജീന്ദര്‍ സച്ചാര്‍തന്നെ മുന്നറിയിപ്പ് നല്‍കിയതായി ഉദ്ഘാടനം ചെയ്ത അലിഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യത്തെ അറിയപ്പെടുന്ന ജില്ലകളെല്ലാം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെട്ടില്ല. ഇപ്പോള്‍ പുറത്തുവന്ന സിവിൽ സര്‍വിസ് ഫലത്തില്‍പോലും മുസ്‌ലിം പ്രാതിനിധ്യം രണ്ടരശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയസമിതിയംഗം ഇ.എം. അബ്ദുറഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എച്ച്. നാസര്‍ അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. പി. നസീര്‍, പി.എസ്.സി മുന്‍ അംഗം കായിക്കര ബാബു, സാമൂഹിക പ്രവര്‍ത്തക ഡോ. ആരിഫ, മെക്ക സംസ്ഥാന പ്രസിഡൻറ് ഇ. അബ്ദുല്‍ റഷീദ്, മുസ്‌ലിം സര്‍വിസ് സൊസൈറ്റി സെക്രട്ടറി പി. മുഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതിയംഗം എസ്. നിസാര്‍, ജില്ലാ പ്രസിഡൻറ് എം. അബ്ദുല്‍സലീം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.