അറസ്റ്റ് ചെയ്തവരുമായി ഇതുവരെ തെളിവെടുപ്പ് നടത്തിയിട്ടില്ല തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെകൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കൊലപാതകക്കേസിൽ അറസ്റ്റിലായ ഉമേഷ്, ഉദയകുമാർ എന്നിവർക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ച് നൽകുന്ന സംഘത്തിൽെപട്ടവരാണ് ഇവരെന്നാണ് സൂചന. ഇതിൽ ഒരാൾ വിദേശവനിത കൊല്ലപ്പെട്ട ദിവസം ഇവർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ ആളാണ്. മറ്റൊരാൾ കേസിലെ പ്രധാനപ്രതി ഉമേഷിെൻറ ആത്മസുഹൃത്തും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ പ്രതികൾക്കെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ. എന്നാൽ, കസ്റ്റഡി വിവരം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് പറയുന്നത്. ഉമേഷും ഉദയകുമാറും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സാമൂഹികവിരുദ്ധരും ഒളിവിൽ പോയത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. ഉമേഷും ഉദയകുമാറും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ഇരുവരെയും മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടില്ല. പ്രതികൾ കുറ്റം സമ്മതിക്കാത്തതും ശക്തമായ ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതുമാണ് തെളിവെടുപ്പ് വൈകുന്നതിന് പിന്നിലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.