മദ്റസാ വിദ്യാഭ്യാസം മാനവികതക്ക് ഉൗന്നൽ നൽകുന്നതാകണം -പാളയം ഇമാം ഓയൂർ: മനുഷ്യബന്ധങ്ങളെയും മാതാപിതാക്കളെയും പരിഗണിക്കുന്ന തരത്തിൽ മദ്റസാ വിദ്യാഭ്യാസം മാനവികതക്ക് ഉൗന്നൽ നൽകുന്നതാകണമെന്ന് പാളയം ഇമാം മൗലവി പി.പി. സുഹൈബ്. റോഡുവിള അൽഹാദി അറബിക് കോളജിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വാർഷികാഘോഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിന് പൊതുവിദ്യാഭ്യാസത്തിെൻറ ദിശമാറ്റം അനിവാര്യമാണെന്നും അേദ്ദഹം പറഞ്ഞു. അൽമദറസ്ത്തുൽ ഇസ്ലാമിയ ചെയർമാൻ എൻ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. മുബീന റിപ്പോർട്ട് അവതരിപ്പിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ബി. ശ്രീധരൻ, അറബിക് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എ. വാഹിദ്, മാനേജർ എം.എം. ജമീൽ, അബ്ദുൽ റഹുമാൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.