മോഷണക്കേസിൽ ആട് ആൻറണിയെ വെറുതെവിട്ടു

പുനലൂർ: പ്രമാദമായ മോഷണക്കേസിൽ ആട് ആൻറണിയെ പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. വാഴത്തോപ്പ് അരുണിമയിൽ ശിവകുമാറി​െൻറ വീട്ടിൽ 2011 ഫെബ്രുവരി ഒമ്പതിന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പുനലൂർ പൊലീസാണ് ആട് ആൻറണിക്കെതിരെ കേസെടുത്തത്. ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് സാധനങ്ങൾ, തുണിത്തരങ്ങൾ എന്നിവയടക്കം ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങൾ കവർന്നുവെന്നായിരുന്നു കേസ്. പാരിപ്പള്ളിയിൽ പൊലീസുകാരനെ കൊലചെയ്ത കേസിൽ ആൻറണി അറസ്റ്റിലായപ്പോഴാണ് വാഴത്തോപ്പിലെ കേസിലും ഇയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിെക്കതിരെ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെെട്ടന്ന് കോടതി കണ്ടെത്തി. താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി നിയമിച്ച അഡ്വ. പി.ബി. അനിൽമോൻ പ്രതിക്കുവേണ്ടി കോടതിയിൽ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.