മാണിയെ ക്ഷണിക്കുന്നത്​ സി.പി.എമ്മി​െൻറ ദൗർബല്യം ^ടി.ജെ. ചന്ദ്രചൂഡൻ

മാണിയെ ക്ഷണിക്കുന്നത് സി.പി.എമ്മി​െൻറ ദൗർബല്യം -ടി.ജെ. ചന്ദ്രചൂഡൻ തിരുവനന്തപുരം: കെ.എം. മാണിയെയും ബി.ഡി.ജെ.എസിനെയും ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നത് സി.പി.എമ്മി​െൻറ ദൗർബല്യമാണെന്ന് ആർ.എസ്.പി ദേശീയ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ. ബേബിജോൺ ജന്മശതാബ്ദി സ്മരണിക പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശപരമായ തീരുമാനങ്ങൾ എടുക്കാൻ ഇടതുപക്ഷത്തിന് സാധിക്കുന്നില്ല. കോർപറേറ്റുകൾക്കായി നയങ്ങളിൽ മാറ്റം വരുത്തി സ്വയം കോർപറേറ്റുകളാകുകയാണ് അവരിപ്പോൾ. വികസനം മനുഷ്യ​െൻറ നെഞ്ചത്തുകൂടിവേണോ എന്ന് സി.പി.എം ആലോചിക്കണം. ഭിന്നസ്വരങ്ങളെ അംഗീകരിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽപ്പുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബേബിജോൺ ജന്മശതാബ്ദി സ്മരണിക ടി.ജെ. ചന്ദ്രചൂഡൻ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അധ്യക്ഷത വഹിച്ചു. സത്യപാലൻ, ടി.ജി. പ്രസന്നകുമാർ, കെ.എസ്. സനൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.