ഡി.ജി.പിയുടെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാതെ എസ്.ഐമാർക്ക് 'നടയടി'

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ സ്ഥലം മാറ്റം ഉത്തരവ് നടപ്പാക്കാെത ഐ.ജി ഓഫിസിൽ എസ്.ഐമാർക്ക് 'നടയടി'. പത്തരമാസത്തെ ഔദ്യോഗിക പരിശീലനത്തിനുശേഷം തൃശൂർ റേഞ്ചിലേക്ക് സ്ഥലം മാറ്റപ്പെട്ട 28 ബി ബാച്ചിലെ 14 സബ് ഇൻസ്പെക്ടർമാരെയാണ് തൃശൂർ റേഞ്ച് ഐ.ജിയുെട ഓഫിസ് വട്ടംകറക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 27നാണ് 183 എസ്.ഐമാരെ റേഞ്ചുകളിലേക്ക് സ്ഥലം മാറ്റി ഡി.ജി.പി ലോക്നാഥ് െബഹ്റ ഉത്തരവിറക്കിയത്. 183ൽ 45 പേർ മാത്രമാണ് പത്തരമാസത്തെ പരിശീലനം പൂർത്തിയാക്കിയത്. ബാക്കി 138 പേർ പരിശീലനം പൂർത്തിയാക്കുേമ്പാൾ റേഞ്ച് ഐ.ജിമാർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും ഐ.ജിമാർ അടിയന്തരമായി പൊലീസ് ജില്ലകളിലേക്ക് ഇവരെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ റേഞ്ചുകളിലെ ഐ.ജിമാർ ജില്ല പൊലീസ് മേധാവിമാർക്ക് സ്ഥലംമാറ്റ പട്ടിക കൈമാറുകയും ഇവർ എസ്.ഐമാരെ സ്റ്റേഷനുകളിൽ നിയമിക്കുകയും ചെയ്തു. പരിശീലനം പൂർത്തിയാക്കിയ 14 എസ്.ഐമാരെയാണ് തൃശൂർ റേഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഇവരെ തൃശൂർ റേഞ്ചിലെ സിറ്റി, റൂറൽ, മലപ്പുറം, പാലക്കാട് എന്നീ പൊലീസ് ജില്ലകളിലേക്ക് മാറ്റിനിയമിക്കേണ്ടത് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറാണ്. എന്നാൽ, ഡി.ജി.പിയുടെ ഉത്തരവ് പുറത്തിറങ്ങി 11 ദിവസം കഴിഞ്ഞിട്ടും എസ്.ഐമാരുടെ ജോയനിങ് ലെറ്റർ കൈപ്പറ്റിയതല്ലാതെ ഇവരുടെ സ്ഥലം മാറ്റ ഉത്തരവ് ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ച എസ്.ഐമാരോട് സേനയിലെ 'നടയടി'യുടെ ഭാഗമായി കണ്ടാൽ മതിയെന്നാണ് ഐ.ജി ഓഫിസിലെ ഉന്നതൻ അറിയിച്ചത്. ഇതോടെ ഐ.ജി ഓഫിസിൽ സ്റ്റേഷൻ നിയമത്തിന് ദിവസവും കയറിയിറങ്ങേണ്ട ഗതികേടിലാണ് 14 സബ് ഇൻസ്പെക്ടർമാർ. മാവോവാദി ഭീഷണി നേരിടുന്നതിന്‌ ആഭ്യന്തരമന്ത്രാലയം രൂപവത്കരിച്ച കേരള ആൻറി ടെററിസ്‌റ്റ്‌ സ്‌ക്വാഡി​െൻറ(ക്യാറ്റ്) ആദ്യ പരിശീലനം ലഭിച്ച ബാച്ചിലെ അംഗങ്ങളാണ് 14 പേരും. സ്റ്റേഷൻ ഡ്യൂട്ടിക്കും ക്രമസമാധാനപാലത്തിനും മതിയായ ഉദ്യോഗസ്ഥരില്ലെന്ന് കണ്ടതിനെതുടർന്നാണ് അടിയന്തരമായി 183 എസ്.ഐമാരെ വിവിധ സ്റ്റേഷനുകളിൽ നിയമിക്കാൻ ഡി.ജി.പി ഉത്തരവിട്ടത്. അതേസമയം എസ്.ഐമാരുടെ സ്ഥലംമാറ്റ നടപടി പരിശോധിച്ച് വരികയാണെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും ഐ.ജി എം.ആർ. അജിത്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.