തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ -അർധ സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ നോഡൽ ഓഫിസർമാർക്ക് കിലയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഐ.എം.ജിയിൽ ചൊവ്വാഴ്ച രാവിലെ 9.30ന് ചീഫ് സെക്രട്ടറി പോൾ ആൻറണി ഐ.എ.എസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഹരിതകേരളം എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആർ. അജയകുമാർ വർമ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുക്കും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. കെ. വിജയകുമാർ, ശുചിത്വമിഷൻ ഡയറക്ടർ എൽ.പി. ചിത്തർ, േപ്രാഗ്രാം ഓഫിസർ അമീർഷാ തുടങ്ങി വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംസ്ഥാനത്ത് ഗ്രീൻ േപ്രാട്ടോകോൾ വിജയകരമായി നടപ്പാക്കിയ ഓഫിസുകളുടെ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള അവതരണവും പരിശീലന സപരിപാടിയിൽ നടക്കും. 150 ഓളം പേർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.