ദലിതരെ പരിഗണിക്കാത്ത രാഷ്​ട്രീയ പ്രസ്ഥാനങ്ങള്‍ തകരും ^പി. രാമഭദ്രന്‍

ദലിതരെ പരിഗണിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തകരും -പി. രാമഭദ്രന്‍ കരുനാഗപ്പള്ളി: ദലിതര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുമെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍. കെ.ഡി.എഫ് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ഥാനമാനത്തിനുവേണ്ടി നേതൃത്വത്തിനു മുന്നില്‍ അപേക്ഷയുമായി കയറിയിറങ്ങുന്നത് അപമാനമാണ്. ദലിതരുടെ രാഷ്ട്രീയ അധികാരം ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തില്‍ കിട്ടേണ്ടതല്ല. ദലിതരുടെ വോട്ട് ഇല്ലാതെ ഒരു മണ്ഡലത്തിലും ആര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.എഫ് ജില്ല ജനറൽ സെക്രട്ടറി കാവുവിള ബാബുരാജന്‍ അധ്യക്ഷതവഹിച്ചു. പ്രാദേശിക പത്രപ്രവർത്തക അവാര്‍ഡ് നേടിയ എ.എ. അസീസിനെ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ എ. പാച്ചന്‍ ജന്മശതാബ്ദി പുരസ്‌കാരം നല്‍കി ആദരിച്ചു. ടി. നാണുമാസ്റ്റര്‍, കോയിവിള രാമചന്ദ്രന്‍, പി.കെ. രാധ, ബോബന്‍ ജി. നാഥ്, സൂര്യദേവ്, ഇര്‍ഫാന്‍ ഹനീഫ്, ശൂരനാട് അജി, ഡോ. കെ. ബാബു, റെജി പേരൂര്‍ക്കട, അച്ചാമ്മ ബാബു, മിനി കെ.കെ വനം, വിളപ്പിൽശാല പ്രേം, ടി.ആര്‍. ബിനോയ്, എസ്. ശ്രീകുമാര്‍, മല്ലികാ ബാലകൃഷ്ണന്‍, ഗീതാബാബു, കെ. കൃഷ്ണന്‍, കെ. ശശി എന്നിവർ സംസാരിച്ചു. ചായക്കട സാമൂഹികവിരുദ്ധർ തീവെച്ച് നശിപ്പിച്ചു അഞ്ചൽ: ഹൃദ്രോഗിയായ വിധവയുടെ ചായക്കട രാത്രിയിൽ സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. തടിക്കാട് കാഞ്ഞിരത്തറ ചണ്ണയ്ക്കപ്പൊയ്കയിൽ സഫിയയുടെ വീടിനു സമീപത്തെ ചായക്കടയാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടോടെ തീെവച്ച് നശിപ്പിച്ചത്. അഞ്ചൽ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.