തമ്പാനൂർ ബസ്​ ടെർമിനൽ: പരിഹാരമില്ലാതെ പരാതികൾ, ദുരിതം പേറുന്നത്​ യാത്രക്കാരും

തിരുവനന്തപുരം: പ്രവര്‍ത്തനമാരംഭിച്ച് നാലുവര്‍ഷം കഴിയുമ്പോഴും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലിനെക്കുറിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും പരാതികള്‍ക്ക് പരിഹാരമാകുന്നില്ല. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ദിനംപ്രതി വന്നുപോകുന്ന ബസ്സ്റ്റേഷനില്‍ ആവശ്യമായ വിശ്രമ സൗകര്യങ്ങളോ ഇരിപ്പിടങ്ങളോ ഇല്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പ്രവേശന കവാടമുള്ള പൊതുശൗചാലയത്തി‍​െൻറ വൃത്തിഹീനമായ അവസ്ഥ പരാതികൾക്കൊടുവിലും മാറ്റമില്ലാതെ തുടരുകയാണ്. രാത്രി സമയങ്ങളില്‍ ആവശ്യമായ വെളിച്ചമില്ല. പല ഭാഗങ്ങളിലായി മാലിന്യം കുമിഞ്ഞു കിടക്കുന്നു. വൈകുന്നേരങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യം കത്തിക്കുെന്നന്ന ആക്ഷേപവും വ്യാപകമാണ്. മാസങ്ങള്‍ക്കു മുമ്പ് അസൗകര്യങ്ങളുണ്ടെന്ന വനിതാ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് സംസ്ഥാന വനിതാ കമീഷന്‍ അംഗം എം.എസ് താര സ്ഥലെത്തത്തി അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരുടെ മാത്രമല്ല യാത്രക്കാരുടെയും ദുരിതസ്ഥിതി ബോധ്യപ്പെട്ടാണ് വനിതാ കമീഷന്‍ മടങ്ങിയത്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും നിരവധി തവണയായി സമയം നീട്ടി ആവശ്യപ്പെട്ട് കത്തയക്കുന്ന പ്രവണതയാണ് അധികൃതര്‍ തുടരുന്നതെന്നും ഇതാണ് നടപടിയില്‍ കാലതാമസം വരുത്തുന്നതെന്നും എം.എസ്. താര 'മാധ്യമ'ത്തോട് പറഞ്ഞു. ഇതു തുടരാൻ അനുവദിക്കില്ലെന്നും കമീഷ​െൻറ അടുത്ത സിറ്റിങ്ങിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. വൈകുന്നേരങ്ങളില്‍ സ്ഥിരമായി പ്ലാസ്റ്റിക്‌ ഉള്‍പ്പെടെ മാലിന്യം കത്തിക്കുന്നത് യാത്രകര്‍ക്ക് പ്രയസമാവുകയാണ്. ഇതു സംബന്ധിച്ച് കൊല്ലം സ്വദേശിയായ യാത്രക്കാരന്‍ മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാലിത് യാത്രക്കാര്‍തന്നെ ഉപേക്ഷിച്ചു പോകുന്ന മാലിന്യമാണെന്നും സംസ്കരണത്തിനായുള്ള ഉപകരണങ്ങള്‍ക്കു വേണ്ട അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭിക്കുമ്പോള്‍ മാത്രമേ ടെര്‍മിനലി‍​െൻറ സി ബ്ലോക്കിനോട് ചേര്‍ന്ന്‍ മാലിന്യം കത്തിക്കുന്നത് നിര്‍ത്താന്‍ കഴിയൂവെന്നാണ് അധികൃതരുടെ പ്രതികരണം. ഡിപ്പോയിലെ അമ്പതോളം വനിതാ ജീവനക്കാര്‍ക്കും സ്ഥിരം വന്നുപോകുന്ന നൂറോളം വനിതാ കണ്ടക്ടര്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും കെ.എസ്.ആര്‍.ടി.സിക്ക് കഴിയാത്ത സാഹചര്യമാണുള്ളര്. സ്ത്രീകൾക്കായി നാല് ശൗചാലയങ്ങൾ മാത്രമാണുള്ളത്. പൊതുയാത്രക്കാരും ജീവനക്കാരും ഇതാണ് ഉപയോഗിക്കുന്നത്. അന്തർസംസ്ഥാന സർവിസുകൾ ഉൾപ്പെടെ ബസ്സ്റ്റേഷൻ ആയിട്ടും പൊതുയാത്രക്കാർക്കായുള്ള ഇരിപ്പിടങ്ങളും പരിമിതമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.