സമര പ്രഖ്യാപന കൺവെന്‍ഷന്‍

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജിലെ ഏക്കര്‍ കണക്കിന് ഭൂമി ഖനനമേഖലയാക്കി രജിസ്റ്റര്‍ ചെയ്ത ഐ.ആര്‍.ഇ നടപടിക്കെതിരെ അയണിവേലിക്കുളങ്ങര വില്ലേജ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് എസ്.എന്‍.വി എല്‍.പി.എസില്‍ ചേരും. അയണിവേലിക്കുളങ്ങര വില്ലേജിനെ ഐ.ആര്‍.ഇയുടെ ഖനന മേഖലയില്‍നിന്ന് ഒഴിവാക്കുക, സംസ്ഥാന മലിനീകരണ ബോര്‍ഡ് 22ന് കൊല്ലം കലക്ടറേറ്റില്‍ ചേരാനിരിക്കുന്ന പബ്ലിക് ഹിയറിങ് കരുനാഗപ്പള്ളിയിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരുന്നത്. ജനപ്രതിനിധികള്‍, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കള്‍, ഖനനമേഖലയിലെ ഭൂഉടമകള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബും ജനറൽ കണ്‍വീനര്‍ ജഗത്ജീവന്‍ ലാലിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.