എക്​സലൻഷ്യ ^18 സമാപിച്ചു

എക്സലൻഷ്യ -18 സമാപിച്ചു കണിയാപുരം: വിദ്യാർഥികൾ സാമൂഹികനന്മയുടെ വക്താക്കളാകണമെന്ന് സാേങ്കതിക സർവകലാശാല േപ്രാ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹിമാൻ പറഞ്ഞു. മാറുന്ന ലോകത്ത് സാേങ്കതികവിദ്യയുടെയും ഇൻറർനെറ്റി​െൻറയും സഹായം ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എഫി​െൻറ കീഴ്ഘടകമായ 'ട്ര​െൻറ്' സംഘടിപ്പിച്ച 'എക്സലൻഷ്യ-2018 ജില്ലാ ത്രിദിന സൗജന്യ റസിഡൻഷ്യൽ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പരിശീലകർ ക്ലാസെടുത്തു. നൗഷാദ് ബാഖവി ചിറയിൻകീഴ്, കണിയാപുരം ഹലീം, നൗഷാദ് ഹുദവി, ഡോ. താജുദ്ദീൻ മന്നാനി, ഷാജഹാൻ ദാരിമി, ഷാനവാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.