സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുകള്‍ക്കായുള്ള വേനലവധിക്കാല ക്യാമ്പ് ആരംഭിച്ചു

ആറ്റിങ്ങല്‍: ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, അവനവഞ്ചേരി ഗവ. ഹൈസ്‌കൂള്‍, ചിറയിന്‍കീഴ് ശാരദ വിലാസം ഹയര്‍ സെക്കൻഡറി സ്‌കൂള്‍, അഴൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ക്കായുള്ള വേനലവധിക്കാല ക്യാമ്പ് 'തേന്‍മാമ്പഴം' ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആരംഭിച്ചു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ.എസ്. സന്തോഷ് കുമാര്‍, ആറ്റിങ്ങല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനില്‍കുമാര്‍, പി.ടി.എ. പ്രസിഡൻറുമാരായ പി.എ. റഹിം, വിനോദ്. എസ്.ദാസ്, പ്രഥമാധ്യാപകൻ എസ്. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു. സർവിസില്‍നിന്ന് വിരമിക്കുന്ന ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പ്രഹ്ലാദന്‍, ശ്രീക്കുട്ടന്‍ എന്നിവരെ ആദരിച്ചു. വിവിധ സെഷനുകളിലായി ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ജി.വി. ഹരി, ഡോ. എ.കെ. ആശ എന്നിവര്‍ കാഡറ്റുകളോട് സംവദിച്ചു. ഇന്‍സ്‌പെക്ടര്‍ എം. അനില്‍കുമാര്‍ പതാകയുയര്‍ത്തി. നാല് സ്‌കൂളുകളില്‍നിന്ന് 176 കാഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു. ബോധവത്കരണ ക്ലാസുകള്‍, കായികപരിശീലനം എന്നിങ്ങനെ വിവിധ സെഷനുകളിലൂടെ കടന്നുപോകുന്ന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആറ്റിങ്ങല്‍: കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 18 ന് രാവിലെ 10ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12ന് യാത്രയയപ്പ് സമ്മേളനവും അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. സഹവാസ ക്യാമ്പ് സമാപിച്ചു ആറ്റിങ്ങല്‍: അറിവ് ആര്‍ജിക്കുക എന്നത് വിദ്യാഭ്യാസത്തില്‍ വിജയത്തെക്കാള്‍ പ്രാധാന്യമുള്ളതാെണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. തോന്നയ്ക്കല്‍ പാട്ടത്തിന്‍കരയിലെ മംഗലപുരം പഞ്ചായത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അസ്ത്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഹോറിഗല്ലു' എന്ന മൂന്നു ദിവസത്തെ സഹവാസ ക്യാമ്പി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, തോന്നയ്ക്കല്‍ രവി, മണികണ്ഠന്‍, വി. രാജേന്ദ്രന്‍നായര്‍, പ്രമോദ് കൃഷ്ണ, സുരകുമാര്‍, എം.എം. സീനാമോള്‍, ഡോ. ദിവ്യ, ബിന്ദു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.