കെ.എസ്​.ആർ.ടി.സി സർവിസ്​ തുടങ്ങി

ചാത്തന്നൂർ: മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് വഴി കൊട്ടാരക്കരയിലേക്ക് ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് സർവിസ് തുടങ്ങി. ജി.എസ്. ജയലാൽ എം.എൽ.എ ആദ്യ സർവിസ് ഫ്ലാഗ്ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സി കൊല്ലം സോണൽ ഓഫിസർ വി. ബാലമുരളി, ഹെഡ്ക്വാട്ടേഴ്സ് ഡി.ടി.ഒ കെ.കെ. സുരേഷ്, ചാത്തന്നൂർ എ.ടി.ഒ എം. സാമുവൽ, എം. മനോജ്, ബിനു യോഹന്നാൻ എന്നിവർ പങ്കെടുത്തു. ചാത്തന്നൂർ, ഇത്തിക്കര, കുമ്മല്ലൂർ, അസീസിയ മെഡിക്കൽ കോളജ്, നെടുമൺകാവ്, കുഴിമതിക്കാട്, ആറുമുറിക്കട വഴി കൊട്ടാക്കരയിലേക്കാണ് സർവിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.