തടി ലോറികൾക്കെതി​രായ അക്രമം അവസാനിപ്പിക്കാൻ നടപടിവേണം

അഞ്ചൽ: ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്ക് തടി കയറ്റിപ്പോകുന്ന വാഹനങ്ങളെ ജില്ല അതിർത്തികളിൽ ആക്രമിക്കുന്നതും ഡ്രൈവർമാരെ ദേഹോപദ്രവമേൽപിക്കുന്നതും പതിവായിരിക്കുകയാണെന്നും ഇതിനെതിരെ നടപടിയുണ്ടാകണമെന്നും ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയസ്വാധീനമുള്ള സാമൂഹികവിരുദ്ധരുടെ ശല്യം പലപ്പോഴുമുണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആറ് ലോറികളുടെ ഗ്ലാസ് എറിഞ്ഞുതകർത്തു. ഇതിനെതിരെ മാരാരിക്കുളം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 13ന് ആയൂരിൽ യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡ്രൈവേഴ്സ് സൊസൈറ്റി ഭാരവാഹികളായ തെന്മല രാജൻ, ഹരികൃഷ്ണൻ, മുഹമ്മദ് കുട്ടി, രഞ്ജിത്, അൻസാർ, പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.