ഭർത്താവി​െൻറ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരപരിക്ക്

ഓച്ചിറ: വീട്ടുവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. വലിയകുളങ്ങര കുറുങ്ങാട്ട് പുത്തൻവീട്ടിൽ തങ്കമണി (52) ക്കാണ് വെട്ടേറ്റത്. തലക്ക് സാരമായി പരിക്കേറ്റ ഇവരെ അയൽവാസികൾ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നാലോടെയായിരുന്നു ആക്രമണം. സംഭവത്തിൽ ഭർത്താവ് രവീന്ദ്രൻപിള്ള (58)യെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.