ജല സംരക്ഷണത്തിന്​ ഗ്രാമീണ നാടകം

തിരുവനന്തപുരം: മഹാത്ഗാന്ധി ദേശീയ പദ്ധതിയുമായി സഹകരിച്ച് കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി' പദ്ധതിയുടെ പ്രചാരണാർഥമുള്ള കലാജാഥയുടെ ആദ്യാവതരണം നിറഞ്ഞ സദസ്സിൽ ഭാരത് ഭവനിൽ അരങ്ങേറി. ഉറവകൾ വറ്റാത്ത നാടൊരുക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് 'മന്ത്രങ്ങളില്ലാതെ മനസ്സുണർത്തുന്നവരുടെ' നാടകയാത്രയെന്ന് ഐ.ബി. സതീഷ് എം. എൽ. എ പറഞ്ഞു. ഹരിത കേരളം മിഷൻ ചെയർ പേഴ്സൺ ടി.എൻ. സീമ, ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.