ഫ്രറ്റേണിറ്റി ​പ്രതിഷേധം; കേരള യൂനിവേഴ്സിറ്റി ബിരുദപരീക്ഷ മാറ്റിവെക്കും

തിരുവനന്തപുരം: മേയ് 10ന് നടക്കേണ്ട കേരള യൂനിവേഴ്സിറ്റി അവസാനവർഷ ബിരുദപരീക്ഷ മാറ്റിെവക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ്. അന്നേദിവസം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പി.ജി പ്രവേശന പരീക്ഷയാണ്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പറ്റാത്ത വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഇടപെടുകയായിരുന്നു. മേയ് 10ന് പരീക്ഷ നടത്തുന്നതിലൂടെ അന്നേദിവസം നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ജേണലിസം പി.ജി ഡിപ്പാർട്ടുമ​െൻറുകളിലേക്കുള്ള പ്രവേശനപരീക്ഷ എഴുതാനുള്ള അവസരം വിദ്യാർഥികൾക്ക് നഷ്ടപ്പെടുമെന്നും അതിനാൽ അന്നത്തെ അവസാനവർഷ ബിരുദ പരീക്ഷ മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി നേതാക്കൾ കേരള യൂനിവേഴ്സിറ്റി വി.സി ഇൻചാർജിന് പരാതി നൽകി. തുടർന്ന് നേതാക്കളും യൂനിവേഴ്സിറ്റി അധികൃതരും നടത്തിയ ചർച്ചക്കൊടുവിൽ പരീക്ഷ മാറ്റിവെക്കാൻ വി.സി പരീക്ഷ കൺട്രോളർക്ക് നിർദേശം നൽകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ടി​െൻറ നേതൃത്വത്തിൽ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട് എന്നിവരാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.