മാതാവിനെ കാണാൻ മഅ്​ദനിയെത്തി വെള്ളിയാഴ്​ച രാത്രി 9.30 ഒാടെയാണ് മൈനാഗപ്പള്ളിയിലെത്തിയത്​

ശാസ്താംകോട്ട: മാതാവിനെ കാണാൻ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് അബ്ദുന്നാസിർ മഅ്ദനി നാട്ടിലെത്തി. വെള്ളിയാഴ്ച രാത്രി 9.30 ഒാടെയാണ് ബംഗളൂരുവിൽനിന്ന് റോഡ് മാർഗം മഅ്ദനി കുടുംബ വീട്ടിലെത്തിയത്. മൈനാഗപ്പള്ളി തോട്ടുവാൽ മൻസിലിൽ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളർന്ന് പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററും അർബുദബാധിതയായി മാതാവ് അസ്മാബീവിയും കിടപ്പിലാണ്. വൻ വാഹന വ്യൂഹത്തി​െൻറ അകമ്പടിയോടെയാണ് മഅ്ദനി ജന്മനാട്ടിലേക്ക് വന്നത്. വാഹനങ്ങൾ പൊലീസ് അൻവാർശ്ശേരിയിലേക്ക് വഴിതിരിച്ചുവിട്ടതിനാൽ മഅ്ദനിയുടെ വരവിൽ ഉണ്ടാകാറുള്ള പതിവ് തിക്കുംതിരക്കും വീട്ടിൽ ഇല്ലായിരുന്നു. സന്തതസഹചാരിയായ റജീബി​െൻറ സഹായത്തോടെ വാഹനത്തിൽനിന്നിറങ്ങിയ മഅ്ദനി സ്വീകരണമുറിയിൽ പിതാവുമായി കണ്ടു. മൂന്ന് മിനിറ്റോളം പിതാവും മകനും സ്വകാര്യമായി സംസാരിച്ചു. പിന്നെ ഉമ്മയുടെ അരികിലേക്ക്. തുടർന്ന്, മാധ്യമ പ്രവർത്തകരുമായും സംസാരിച്ചു. പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മൈലക്കാട് ഷാ, സാബു കൊട്ടാരക്കര, ഷാഹുൽ തെങ്ങുംതറ, ഷാജഹാൻ തുടങ്ങിയവരുമായി രാത്രി 10 ഒാടെ അൻവാർശ്ശേരിയിലേക്ക് പോയി. നീതിയുടെ മെല്ലെപ്പോക്ക് അങ്ങേയറ്റം ക്രൂരം -മഅ്ദനി ശാസ്താംകോട്ട: നീതിയുടെ മെല്ലെപ്പോക്കും നീതിന്യായ സംവിധാനങ്ങളുടെ നിസ്സംഗതയും അങ്ങേയറ്റം ക്രൂരമാണെന്ന് അബ്ദുന്നാസിർ മഅ്ദനി. 20 വർഷമായി നീതിക്കുവേണ്ടി പോരാടുന്ന വ്യക്തിയെന്ന നിലയിൽ സ്വന്തം അനുഭവത്തിൽനിന്നാണിത് പറയുന്നത്. മൈനാഗപ്പള്ളിയിലെ കുടുംബ വീട്ടിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് എപ്പോൾ വേണമെങ്കിലും മാതാവിനെ സന്ദർശിക്കാൻ സുപ്രീംകോടതി നൽകിയ അനുമതി കർണാടക സർക്കാർ വളഞ്ഞ വഴിയിലൂടെ നിഷേധിക്കുകയാണ്. ഇത് അങ്ങേയറ്റം വേദനജനകമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.