ഓട്ടോയിടിച്ച്​ മരിച്ചു

നേമം: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഓട്ടോയിടിച്ച് വീട്ടമ്മ മരിച്ചു. കോവളം തിരുവല്ലം പുങ്കുളം ശാന്തിനഗർ തടത്തരികത്ത് വീട്ടിൽ രാജേശ്വരിയാണ് (62) ബുധനാഴ്ച വൈകീട്ട് 4.30ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതയായത്. കരമന- കളിയിക്കാവിള ദേശീയപാതയിൽ വെടിവെച്ചാൻ കോവിലിനടുത്ത് പള്ളിച്ചൽ ഫാർമേഴ്സ് ബാങ്കിനെതിർവശത്തായി ബുധനാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. പത്രവിൽപനക്കിടെ ഇവർ റോഡോരത്ത് തണൽപറ്റി നിൽക്കുകയായിരുന്നു. നാഗർകോവിലിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഗ്യാസ് കയറ്റിവന്ന ഐസർ ഓട്ടോയിൽ ഇടിച്ചു. ഓട്ടോ രാജേശ്വരിയെ ഇടിച്ചിട്ട് തലയിലൂടെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: രാജുദാസ്, രജനിദാസ്. മരുമക്കൾ: അസീന, അനിൽകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.