ലോറി കടയിൽ ഇടിച്ചുകയറി അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു

ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ ടി.ബി ജങ്ഷനിൽ മിനി ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. കടവിള പുല്ലുതോട്ടം കൃഷ്ണവിലാസത്തിൽ ഉദയകുമാറാണ് (48) ചൊവ്വാഴ്ച രാത്രി 7.30ഓടെ മെഡിക്കൽ കോളജിൽ മരിച്ചത്. ഇതോടെ മരണം രണ്ടായി. ഇയാൾ വഞ്ചിയൂരിൽ പൂക്കട നടത്തി വരികയായിരുന്നു. സംഭവദിവസം വെളുപ്പിന് ആറ്റിങ്ങലിൽ പൂവ് എടുക്കാൻ എത്തിയതാണ്. ഭാര്യ: ലൈല. മക്കൾ: അഭിനു ഉദയൻ, അഭിനന്ദ ഉദയൻ. ആറ്റിങ്ങൽ ടി.ബി ജങ്ഷൻ തുണ്ടിൽവീട്ടിൽ കൂലിപ്പണിക്കാരനായ രാജു (61) ആണ് സംഭവദിവസം മരിച്ചത്. പാലക്കാട്ടുനിന്ന് ചരക്കുകയറ്റി വന്ന ലോറിയാണ് ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. ഈസമയം കടയ്ക്കുമുന്നിൽനിന്ന് ചായ കുടിച്ചുകൊണ്ടിരുന്നവരാണ് അപടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.