ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു

മലയിൻകീഴ്: മിൽമയുടെ ടാങ്കർ ലോറി തലയിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. മണപ്പുറം ഇരുമരുതൂർ ഹൗസിൽ വൈ. ഡൊമിനിക്കി​െൻറ ഭാര്യ പി. വിനിതയാണ് (37) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.45ന് മലയിൻകീഴ് ശാന്തുമൂല ജങ്ഷനിലാണ് അപകടം. മിനിലോറി മറികടന്ന് പോകാൻ ശ്രമിക്കവേ അതേദിശയിൽ വന്ന ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തി ടയർ തലയിലൂടെ കയറി ഇറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മലയിൻകീഴ് പൊലീസ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകമകൾ: ഡോണിജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.