െകാല്ലം: വിദ്വേഷപ്രസംഗം നടത്തിയ സാധ്വി സരസ്വതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത കേരള പൊലീസ് നടപടിയെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തകയോഗം സ്വാഗതംചെയ്തു. സാങ്കേതികവിദ്യ വളർച്ച പ്രാപിച്ച സാഹചര്യത്തിൽ ചന്ദ്രമാസപ്പിറവി അറിയിക്കണമെന്ന മതപുരോഹിതരുടെ അറിയിപ്പ് അപലപനീയമെന്നും യോഗം വിലയിരുത്തി. നുജുമുദ്ദീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. പറമ്പിൽ സുബൈർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സിദ്ധിഖ് ഇംപീരിയൽ, സൈനുദ്ദീൻ തഴവ, മുഹമ്മദ് ഹുസൈൻ, നൗഷാദ് കൊട്ടുകാട്, മജീദ് മാരാരിത്തോട്ടം, ഷാജഹാൻ പുനലൂർ, താഹാ മൈതീൻകുഞ്ഞ്, നൗഫൽ യഹിയ, മംഗലത്ത് നൗഷാദ്, എം. കമാലുദ്ദീൻ, അസീം പിള്ളമഠം, വാഴപ്പള്ളി അൻവർ, സനൽ സത്താർ, അൻസർ കിടങ്ങനഴികം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.