അഞ്ചൽ: പ്ലസ് വൺ വിദ്യാർഥിനിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയം ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അനുലാൽ (21) ആണ് അറസ്റ്റിലായത്. പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുലാലിനെതിരെ ആറ് ക്രിമിനൽ കേസുകൾ ഉള്ളതായും ഇയാളെ പൊലീസ് അന്വേഷിച്ച് വരുകയായിരുന്നെന്നും എസ്.ഐ പി.എസ്. രാജേഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേെസാതുക്കാൻ ശ്രമം: മുൻ എം.എൽ.എ സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തി *ബ്ലേഡ് പലിശക്കാർക്കെതിരെ പട്ടികജാതി കുടുംബം നൽകിയ കേസാണ് പൊലീസ് ഒതുക്കാൻ ശ്രമിച്ചത് അഞ്ചൽ: ബ്ലേഡ് പലിശക്കാർക്കെതിരെ പട്ടികജാതി കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയെങ്കിലും കേസെടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ പി.എസ്. സുപാൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞദിവസം ഉച്ചയോടെ അഞ്ചൽ പൊലീസ് സ്റ്റേഷനിലാണ് നാടകീയസംഭവങ്ങൾ നടന്നത്. കടം വാങ്ങിയ പണത്തിെൻറ പലിശ നൽകാത്തതിനെ തുടർന്ന് പട്ടികജാതി കുടുംബത്തെ ബ്ലേഡ് പലിശക്കാർ വീട്ടിൽവന്ന് ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർക്കെതിരെ കുടുംബം അഞ്ചൽ പൊലീസിൽ പരാതിനൽകി. എന്നാൽ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കുകയും കേസ് ഒത്ത് തീർപ്പാക്കാൻ തങ്ങളെ നിർബന്ധിക്കുന്നതായും ഇവർ പ്രാദേശിക പാർട്ടി നേതൃത്വത്തെ അറിയിച്ചു. വിവരമറിഞ്ഞ് സുപാൽ സ്റ്റേഷനിലെത്തി എസ്.ഐയുമായി സംസാരിച്ചെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ സുപാൽ കുത്തിയിരുപ്പ് നടത്തുകയായിരുന്നു. ഏറെ നേരത്തിന് ശേഷം പലിശക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷമാണ് കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചത്. പരാതിക്കാരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എസ്.ഐ പി.എസ്. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.