പിണറായി സർക്കാർ ജനങ്ങളിൽനിന്ന്​ ഒറ്റപ്പെടു​ന്നു ^കെ. മുരളീധരൻ

പിണറായി സർക്കാർ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്നു -കെ. മുരളീധരൻ കൊല്ലം: പിണറായി സർക്കാർ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. നിരപരാധികളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുന്ന സർക്കാറി​െൻറ പുതിയ പൊലീസ് നയം കേരളത്തിന് അപമാനകരമാണ്. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ. കരുണാകരൻപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ നരേന്ദ്ര മോദിയും പിണറായി വിജയനും മത്സരിക്കുകയാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, ബിന്ദുകൃഷ്ണ, എ.എ. അസീസ്, ശൂരനാട് രാജശേഖരൻ, വാക്കനാട് രാധാകൃഷ്ണൻ, ഫിലിപ് കെ. തോമസ്, എഴുകോൺ സത്യൻ, എൻ. അഴകേശൻ, പ്രതാപവർമ തമ്പാൻ, എ. ഷാനവാസ്ഖാൻ, ജി. രതികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.