ലിഗ: കസ്​റ്റഡിയിലുള്ള രണ്ടുപേർ കുറ്റം സമ്മതിച്ചതായി വിവരം

കോവളം: വിദേശവനിത ലിഗ കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ടുപേർ കുറ്റം സമ്മതിച്ചതായി വിവരം. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും പൊലീസിന് ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനഫലവും ഇന്ന് പുറത്തുവരുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. വാഴമുട്ടം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവരാണ് പൊലീസിനോട് കുറ്റം സമ്മതിച്ചിരിക്കുന്നത്. എന്നാൽ, പീഡനശ്രമത്തിനിടെയാണ് ലിഗയെ കൊലപ്പെടുത്തിയതെന്നാണ് ഒരാളുടെ മൊഴി. പണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് മറ്റെയാളും മൊഴി നൽകി. ഇതിലെ വൈരുധ്യം പൊലീസിനെ കുഴക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കൊലപാതക കേസായി പൊലീസ് മാറ്റിയിട്ടുണ്ട്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിൽ പീഡനശ്രമം നടന്നതായി തെളിഞ്ഞാൽ ആ വകുപ്പുകൾകൂടി ചുമത്തിയാകും കേെസടുക്കുക. പൊലീസിനോട് നേരിട്ട് വിവരം കൈമാറാൻ ഭയക്കുന്നവർക്കുവേണ്ടി പൂനംതുരുത്ത് കടത്തിന് സമീപം വിവരശേഖരണ പെട്ടി പൊലീസ് സ്ഥാപിച്ചു. വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നൽകാൻ ആഗ്രഹിക്കുന്നവർ ഈ ബോക്‌സിൽ എഴുതി നിക്ഷേപിക്കുക എന്ന സ്റ്റിക്കറും പെട്ടിയിൽ ഒട്ടിച്ചിട്ടുണ്ട്. വാഴമുട്ടത്ത് ഉണ്ടായിരുന്ന പൊലീസി​െൻറ ക്യാമ്പ് ഓഫിസ് ചൊവ്വാഴ്‌ച രാത്രി ഒഴിഞ്ഞു. വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷൻ ആണ് പുതിയ ക്യാമ്പ് ഓഫിസ്. നിരപരാധികളെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ എടുത്തെന്നും വിട്ടയക്കുന്നില്ലെന്നും ആരോപിച്ച് ചില സംഘടനകൾ വാഴമുട്ടത്തെ ക്യാമ്പ് ഓഫിസിലേക്ക് ബുധനാഴ്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച രാത്രിതന്നെ ക്യാമ്പ് ഓഫിസ് മാറ്റിയതെന്ന് പറയുന്നു. IMG20180502105751 പടം: പൂനംതുരുത്തിൽ പൊലീസ് സ്ഥാപിച്ച വിവരശേഖരണ പെട്ടി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.